KSEB : അറിയുക - ഇവയൊക്കെയാണ് ഒരുക്കിയിരിക്കുന്നത്


തിരുവനന്തപുരം:( 20/08/2018) വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്ന സാഹചര്യത്തിൽ ബാധിക്കപ്പെട്ട വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമടങ്ങുന്ന  താത്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത് . ഇതിന് പുറമേ  സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്ബുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. 

തെരുവ് വിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സൗജന്യമായി അവ സ്ഥാപിച്ച്‌ നല്‍കും.

KSEB  അറിയിച്ചത് പ്രകാരം, വെള്ളപ്പൊക്കത്തില്‍ തകരാറിലായ ട്രാന്‍സ്ഫര്‍ സ്‌റ്റേഷനുകള്‍ പുനരുദ്ധരിക്കുന്ന ജോലികള്‍ക്കാവും പ്രഥമ പരിഗണന നൽകുന്നത്.

തെരുവ് വിളക്കുകള്‍, കുടിവെള്ള പമ്ബിംഗ് സ്‌റ്റേഷനുകള്‍, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന മുന്‍ഗണനയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

Comments