കൊച്ചി എയർപോർട്ട് : വൈകും


കൊച്ചി: ( 17.08.2018) കനത്ത മഴമൂലം വെള്ളം കയറിയതിനെതുടര്‍ന്ന് പ്രവര്‍ത്തനം റദ്ധാക്കിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം ഇറങ്ങിയാലും തുറക്കാൻ സാധ്യതയില്ലെന്ന്  സൂചന. മഴ തുടരുന്നതിനാല്‍ വെള്ളം ഇറങ്ങാന്‍ കൂടുതൽ സമയമെടുക്കും.വെള്ളം ഇറങ്ങിയാലും വിമാനത്താവളം പ്രവര്‍ത്തനസജ്ജമാവണമെങ്കില്‍ ഒരാഴ്ച്ചയോളം സമയമെടുക്കുമെന്നാണ് സൂചന.

അതിനാല്‍ നേരത്തെ അറിയിച്ചതുപ്രകാരം 26ന് ഉച്ചയ്ക്ക് 2:00 മണിക്ക് വിമാനത്താവളം തുറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റണ്‍വേയിലും ടാക്സിവേയിലും, ഏപ്രണിലും വെള്ളം കയറിയ സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കനത്ത മഴ മൂലം പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്നും വെള്ളം പുറത്തേക്ക് പമ്പ്  ചെയ്ത് കളയാന്‍ സാധിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

Comments