മഹാരാഷ്ട്ര സർക്കാർ പണി തുടങ്ങി : നീരവ് മോഡി , മെഹുല്‍ ചോക്സി
മുബൈ: (20/08/2018) വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടേയും മെഹുല്‍ ചോക്സിയുടേയും ബംഗ്ലാവുകള്‍ ഇടിച്ചുതകർക്കാൻ മഹാരാഷ്ട്ര സര്‍ക്കാർ ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത് . തീരദേശപരിപാലന നിയമം പാലിക്കാതെ നിര്‍മിച്ച ബംഗ്ലാവുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
റായിഗഡ് ജില്ലയില്‍ പരിസ്ഥിതി മന്ത്രി രാംദാസ് കാഡം പങ്കെടുത്ത അവലോകന യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്. നേരത്തെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെട്ടിട ഉടമകള്‍ സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്റ്റേ നീക്കിയതിനു ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുന്നത്.
റായിഡഗ് ജില്ലയിലെ അലിബാഗിലും മുറുദുവിലും ഉള്ള കെട്ടിടങ്ങളാണ് സര്‍ക്കാര്‍ പൊളിക്കുന്നത്. മോദിയും ചോക്സിയും കൂടാതെ രത്തന്‍ ടാറ്റാ, ആനന്ദ് മഹീന്ദ്ര, സീനത് അമന് തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്.
നിലവില്‍ 164 അനധികൃത കെട്ടിടങ്ങളാണ് രണ്ട് സ്ഥലത്തുമായുള്ളത്. ഈ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

Comments
Post a Comment