കേരളം : ശ്രദ്ധിക്കുക - ഇൻഷുറൻസ് ഉടൻ അപേക്ഷിക്കുക


കേരളം : മുൻപ് ചെന്നൈയിൽ സംഭവിച്ച വെള്ളപൊക്കത്തിൻറെ അനുഭവവെളിച്ചത്തിൽ  പലരും പറയുന്നത്തിൻറെ അടിസ്ഥാനത്തിൽ പങ്കുവെക്കുന്ന ഒരു ഉപദേശം: വെള്ളപൊക്കത്താൽ സംഭവിച്ച നഷ്ടങ്ങൾക്കുള്ള ഇഷുറൻസുകൾക്ക് എത്രയും പെട്ടെന്നുതന്നെ ഇൻഷൂറൻസ്‌ ക്ലെയിമുകൾക്ക് അപേക്ഷിക്കുക. വാഹനമായാലും വസ്തുവായാലും ഇൻഷൂറൻസ്‌ ക്ലെയിമുകൾ ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കുന്നത്  ഗുണം ചെയ്യും. ചെന്നൈയിൽ പല വാഹനങ്ങളുടെയും ഇൻഷൂറൻസ്‌ ക്ലെയിം അപേക്ഷ വൈകിയെന്ന കാരണം പറഞ്ഞ്‌ റിജക്ട്‌ ചെയ്തിരുന്നു.

                           പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും ഈ ദുരന്ത സാഹചര്യത്തിൽ കേരളത്തെ  രക്ഷിക്കാൻ  പണം , ഭക്ഷണം , വെള്ളം , മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നൽകി രംഗത്തെത്തിയിട്ടുണ്ട്. കനത്ത മഴമൂലം പല അണക്കെട്ടുകളും തുറന്നപ്പോൾ ഉണ്ടായ  വെള്ളപൊക്കം കാരണം നിരവധി വീടുകളും വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട് .National Insurance Co Ltd, New India Assurance Co Ltd, Oriental Insurance Co Ltd, United India Insurance Co Ltd എന്നീ ഇൻഷുറൻസ് കമ്പനികൾ നൽകിയ പത്രപരസ്യം പ്രകാരം തകർന്ന ഏതൊരു ഇൻഷ്വർ ചെയ്ത വസ്തുവിന്റെയും ക്ലെയിമിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

National Insurance Co Ltd
Claim hub: 9188044186
Email: kro.claimshub@nic.co.in


New India Assurance Co Ltd
Toll-free number 18002091415


Oriental Insurance Co Ltd
Toll-free number 1800-11-8485
Email: kerala.claims@orientalinsurance.co.in


United India Insurance Co Ltd
Vehicle claims: 8921792522;

other claims: 9388643066
Email: uiic.keralaflood@gmail.com

വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു വാഹനം ഇൻഷുറൻസിനായി സമർപ്പിക്കാൻ ഒരുങ്ങുമ്പോൾ ചില മുൻകരുതലുകൾകൂടി എടുക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾ പത്രപരസ്യത്തിലൂടെ അറിയിക്കുന്നുണ്ട് .

വെള്ളത്തിൽ മുങ്ങിപ്പോയ വാഹനം സ്റ്റാർട്ട് ആക്കരുത് . വാഹനത്തിന്റെ സ്ഥിതിഗതികൾ വ്യക്തമാകുന്ന ചില ഫോട്ടോകൾ എടുത്ത് സൂക്ഷിക്കുക. പിന്നീട് വാഹനം തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്ക് തള്ളിയോ കെട്ടിവലിച്ചോ കൊണ്ടുപോവുക. ശേഷം ഇക്കാര്യം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്താണ് വാഹനം ഇരിക്കുന്നതെങ്കിൽ വാഹനത്തിൻറെ വിൻഡോകൾ അടക്കുകയും ബാറ്ററികൾ വിച്ഛേദിക്കുകയും ചെയ്യുക.



പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയുടെ കീഴിൽ ഇൻഷ്വർ ചെയ്ത വ്യക്തികൾക്ക് ഈ സേവനം LIC , വ്യക്തിഗത ലൈഫ് പോളിസികൾ എന്നിവയിലൂടെ ലഭ്യമാക്കും എന്നു ഒരു നോഡൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.  ഒരു പ്രസ് റിലീസ് പ്രകാരം അറിയാൻ കഴിഞ്ഞതെന്തെന്നാൽ , ഇതിനായി  14 ജില്ലകളിലും  24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ ടീമിനെ നിയമിച്ചു എന്നാണ്.


അവരവരുടെ  ജില്ലകളിലെ നോഡൽ ഓഫീസർമാരെ ഇൻഷുറൻസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റും വിളിക്കാവുന്നതാണ് .
Trivandrum - 9482419551
Kollam - 9496301011
Palakad - 9447839123
Thrissur - 9447315770
Ernakulam - 8075947267
Kottayam - 9847167946
Idukki - 9895884618
Pathanamthitta - 9961993580
Alappuzha - 9746817205
Kozhikode - 9496710567
Wayanad - 9496220783
Kannur - 9496414055
Kasargod - 9447951431
Malappuram - 9446024966
Mahi - 9447468899

Comments