മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം


സംസ്ഥാനത്ത് ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് മാത്രമെ സാധ്യതയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു 

.എന്നാല്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.

മഴയുടെ തീവ്രത കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസം നല്‍കുന്നതാണ്.പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മഴ കുറഞ്ഞതോടെ ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്.

എന്നാല്‍, എറണാകുളത്തും മറ്റും നിരവധിപേര്‍ ഇപ്പോഴും പലസ്ഥലത്തും കുടുങ്ങിക്കിടക്കുകയാണ്.

തിരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.

Comments