അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാറ്റി നിശ്ചയിക്കപ്പെട്ട പരീക്ഷകൾ .



അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

കനത്തമഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ തൊടുപുഴ അടക്കം എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നേരത്തെ തൊടുപുഴ താലൂക്കിനെ അവധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകള്‍, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

കോഴിക്കോട് മലയോര സബ്ജില്ലകളായ നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശ്ശേരി, മുക്കം, കുന്ദമംഗലം, എന്നീ സബ്ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യഭ്യാസ ഉപഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു.

കണ്ണൂരില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയില്‍ കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗണവാടികള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

തൃശൂരില്‍ ചാലക്കുടി താലൂക്കില്‍ പ്രഫണഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ദരുതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി.

കോട്ടയത്ത് കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ ഹയര്‍സെക്കന്‍ണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.


മാറ്റി നിശ്ചയിക്കപ്പെട്ട പരീക്ഷകൾ:

പാലക്കാട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ ഐടിഐകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (എഐടിടി) മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ഏറനാട് താലുക്കിലെ എടവണ്ണ, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് ,പാണ്ടിക്കാട് പഞ്ചായത്തുകളിലും കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂര്‍, മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലുമാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. കനത്തമഴയെ തുടര്‍ന്ന് ആരോഗ്യസര്‍വകലാശാല വെള്ളിയാഴ്ച നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ബി എസ് എം എസ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ല.

Comments