ചെറുതോണി ഡാം : റെഡ് അലെർട്ട്


തൊടുപുഴ:  ഇടുക്കി ചെറുതോണി ഡാമിൽ നിന്നു വെള്ളിയാഴ്ച രാവിലെ മുതൽ കൂടുതൽ വെള്ളം തുറന്നുവിടും. രാവിലെ ഏഴ് മണി മുതൽ 100 ക്യുമെക്സ് വെള്ളമായിരിക്കും തുറന്നുവിടുക.
സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും ഡാമില്‍ നിന്നു പുറത്തെത്തുക. അതായത് തലേന്നത്തെക്കാളും ഇരട്ടി അളവ്.
കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.
അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം പുറപ്പടുവിച്ചു.
അർധരാത്രിക്ക് 2400.38  അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത
പുലർത്തണം എന്ന് അറിയിച്ചിട്ടുണ്ട്.

ഈ പ്രേദേശത്തുള്ള  നമ്മുടെ സുഹൃത്തുകൾക്കും മറ്റും ഈ  വാർത്ത എത്രയും പെട്ടെന്ന് തന്നെ ഷെയർ ചെയ്യുക.

Comments