കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ഗതാഗതം ഞായറാഴ്ച്ച രാവിലെ മുതല്‍.


തിരുവനന്തപുരം: ഞായറാഴ്ച്ച  രാവിലെ 6 മണിയോടെ  തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാണ് പുനഃസ്ഥാപിക്കുന്നത്. ഈ റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയ  ശേഷമാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്. വേഗനിയന്ത്രണത്തോട് കൂടിയായിരിക്കും ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ഷൊർന്നൂർ  വഴിയുള്ള റെയില്‍ ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാവും എന്നാണ് അറിയാൻ കഴിഞ്ഞത്.

തിരുവനന്തപുരത്തുനിന്ന് കായംകുളം, കോട്ടയം വഴിയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച രാവിലെ 6 മണിയോടെ ഭാഗികമായി പുനഃസ്ഥാപിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂര്‍ വരെയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

ആലപ്പുഴ വഴി എറണാകുളം വരെയുള്ള റെയില്‍ഗതാഗതം ഇപ്പോള്‍ തടസ്സങ്ങളില്ലാതെ നടന്ന് വരികയാണ്.

Comments