ചെറുതോണി ഡാം : സെക്കൻഡിൽ മൂന്ന് ലക്ഷം ലീറ്റർ വെള്ളം പുറത്തേക്ക്


തൊടുപുഴ:  ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെ കൂടുതൽ വെള്ളം പുറത്തേക്കുവിടുന്നു.
രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറഞ്ഞിരുന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.
നിലവിൽ മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ സെക്കൻഡിൽ മൂന്ന്  ലക്ഷം ലീറ്റർ (425 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും.

26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കിചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.

Comments