യാത്രക്കാരുടെ ശ്രദ്ധയ്ക്ക് - വെള്ളിയാഴ്ച 19 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി


തിരുവനന്തപുരം (23/08/2018) : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് - വെള്ളിയാഴ്ച 19 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്നുളള അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ നാളെ  5  മെമു സര്‍വീസുകളും  14 പാസഞ്ചര്‍ ട്രെയിനുകളുമാണ്  റദ്ദാക്കിയത്.

റദ്ദാക്കിയ മെമു ട്രെയിനുകള്‍ :
എറണാകുളം–കൊല്ലം
കൊല്ലം–എറണാകുളം‌ (കോട്ടയം വഴിയുള്ളത്)
കൊല്ലം–എറണാകുളം(ആലപ്പുഴ വഴിയുള്ള 3  സര്‍വീസുകള്‍).

റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ :
കൊല്ലം–പുനലൂര്‍
പുനലൂര്‍–കൊല്ലം
ചെങ്കോട്ട–കൊല്ലം
കൊല്ലം –ചെങ്കോട്ട
പുനലൂര്‍–ഗുരുവായൂര്‍
ഗുരുവായൂര്‍–പുനലൂര്‍
ആലപ്പുഴ–കായംകുളം
കായംകുളം-ആലപ്പുഴ
ഗുരുവായൂര്‍–തൃശൂര്‍
തൃശൂര്‍–ഗുരുവായൂര്‍
എറണാകുളം–കായംകുളം
കായംകുളം –എറണാകുളം.

Comments