യാത്രക്കാരുടെ ശ്രദ്ധയ്ക്ക് - തിങ്കളാഴ്ച 14 പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി


കൊച്ചി (26/08/2018): പ്രളയക്കെടുതിമൂലം  തകരാറിലായ റെയില്‍വേ ട്രാക്കുകള്‍ പുനസ്ഥാപിക്കുന്നത്തിൻറെ ഭാഗമായി 14 പാസഞ്ചര്‍ ട്രെയിൻ സർവീസുകൾ തിങ്കളാഴ്ച റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങളാണ് താഴെ : 

ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍ (56043)
തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ (56044)
പുനലൂര്‍ - കൊല്ലം പാസഞ്ചര്‍ (56333)
കൊല്ലം - പുനലൂര്‍ പാസഞ്ചര്‍ (56334)
സെങ്കോട്ടൈ - കൊല്ലം പാസഞ്ചര്‍ (56335)
കൊല്ലം - സെങ്കോട്ടൈ പാസഞ്ചര്‍ (56336)
ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ (56365)
പുനലൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ (56366)
ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍ (56373)
തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ (56374)
ആലപ്പുഴ - കായംകുളം പാസഞ്ചര്‍ (56377)
കായംകുളം - ആലപ്പുഴ പാസഞ്ചര്‍ (56378)
എറണാകുളം - കായംകുളം പാസഞ്ചര്‍ (56387)
കായംകുളം - എറണാകുളം പാസഞ്ചര്‍ (56388)

റെയില്‍വേ ട്രാക്ക് പുനസ്ഥാപിക്കുന്നത്തിൻറെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 16 പാസഞ്ചര്‍ ട്രെയിനുകളും 6  മെമു സര്‍വീസുകളും റദ്ദാക്കിയിരുന്നു.

Comments